പാതയ്ക്ക് ദൈര്‍ഘ്യമേറുമ്പോള്‍ ,
കൂടെ നീ ഉണ്ടാവുമെന്ന്
നിന്‍റെ കണ്ണുകള്‍ എന്നോട് പറഞ്ഞു.
ഹൃദയതാളങ്ങള്‍ ലയിച്ച് ചേരുമ്പോള്‍
ഓര്‍മ്മപ്പൂക്കള്‍ എന്നെന്നും
വാടാതെ നില്‍ക്കുമെന്നും,
സ്വപ്നങ്ങളുടെ ഗന്ധം
അന്യം വരാതെ നില്‍ക്കുമെന്നും,
സംഗീതം മഴയായി പെയ്തിറങ്ങുമ്പോള്‍
തിരശ്ശീലക്കിപ്പുറം നീ വരുമെന്നും,
എന്നും നീ മന്ത്രിച്ചു കൊണ്ടേയിരുന്നു.
നിന്‍റെ മിഴികളിലെ
മോഹത്തിന്‍റെ നനവ്
എന്‍റെ ഇന്നുകളെ
ഒരു തണുത്ത കാറ്റായി പുല്‍കുന്നു.

No comments:
Post a Comment