Wednesday, June 20, 2012

സ്മരണകളുടെ സൗരഭ്യം


വേലിപ്പടർപ്പിലെ നീലപ്പൂക്കൾക്കരികെ 
നിൽക്കവെ,
നിന്റെ മുടിയിഴകളിൽ നിന്നും
കൊഴിഞ്ഞ പൂമൊട്ട് ..

മഞ്ഞിൻ കണങ്ങൾ നിറഞ്ഞ 
പുൽക്കൊടികൾക്കിടയിൽ നിന്നും
ഞാനത് കുനിഞ്ഞെടുക്കവെ
ഓർമ്മകൾക്ക് സൗരഭ്യമേകുവാനാണോ 
എന്ന് നീ ചോദിച്ചിരുന്നു...

ആ ദിനങ്ങളിൽ  
സ്വപ്നങ്ങളുടെ കാൻവാസ്സിൽ  
നീ ചായക്കൂട്ടുകൾ പടർത്തി..

ഒടുവിൽ അസ്തമയ സൂര്യനെ 
സാക്ഷി നിർത്തി നീ യാത്ര പറഞ്ഞതും...

ഇന്ന്, പുറകോട്ട് മറിക്കവെ
എന്റെ ഡയറിത്താളുകൾക്കിടയിലെ 
നിറം മങ്ങിയ പൂവിതളുകൾക്ക്
നിന്റെ ഓർമ്മയുടെ ഗന്ധമുണ്ട്...

ആ ഗന്ധം പേറിയ 
ഇളംകാറ്റിന്റെ സ്പർശം
നീ ഒത്തിരി അരികെ ഉണ്ടെന്നു 
തോന്നിക്കുകയാണ്....

No comments:

Post a Comment