Saturday, June 16, 2012

മഞ്ഞക്കിളിയും സ്വപ്നങ്ങളും..













രോഗം പടര്‍ന്ന ശയ്യക്കരികില്‍
തുറന്നിട്ട നീല ജാലകത്തിലൂടെ
മിഴികള്‍ പായിക്കവേ
അന്നാദ്യമായ്‌ ഞാന്‍ കണ്ടു,
പല സ്വപ്നങ്ങളിലൊന്നെന്ന പോല്‍
ആ മഞ്ഞക്കുരുവിയെ..

നഗ്നമാം മരച്ചില്ലയില്‍ നഖമമര്‍ത്തി
അതെന്നെ നോക്കി ചിരിച്ചു..
പറന്നു ചാരത്തേക്കടുത്ത് ആ
തിരശ്ശീലക്കിപ്പുറം ഒരു മഞ്ഞപ്പൊട്ടായി

നിമിഷങ്ങള്‍ കൊഴിയവെ,
അതെന്‍റെ മാറത്ത് ചേക്കേറി..
ഞാന്‍ ഉറ്റു നോക്കുമ്പോള്‍
സ്വപ്‌നങ്ങള്‍ രൂപാന്തരം പ്രാപിച്ചു..

അപ്പോള്‍ ...
എന്‍റെ ജീവനും കൊത്തിയെടുത്ത്
ആ മഞ്ഞത്തിര
ചിറകുകള്‍ വീശി ദൂരെക്കകന്നു പോയി...
കൊടുങ്കാറ്റടങ്ങിയപ്പോള്‍
സ്വപ്നങ്ങളുടെ മുറിവില്‍ മുഖമമര്‍ത്തി
ഇന്നലത്തെപ്പോലെ
ഞാന്‍ ഉറങ്ങാന്‍ ശ്രമിച്ചു...

(പ്രണയം കൈവിട്ടു പോയവര്‍ക്കായി..)

No comments:

Post a Comment