എന്‍റെ പകലുകളിലെ വെളിച്ചം കൊണ്ട്
നിന്‍റെ മനസ്സിലെ ഇരുട്ടിനെ
ഞാന്‍ മായ്ച്ച് കളയട്ടെ?
ചിതറിയ കരിയിലകള്‍ക്കും
വാടി വീണ പൂക്കള്‍ക്കും ഇടയില്‍
നമുക്ക് ഒരുമിച്ച് നടന്ന്‍ കൂടെ?
നിന്‍റെ കണ്ണുനീര്‍ത്തുള്ളികള്‍ ,
എന്‍റെ വിരല്‍ത്തുമ്പുകള്‍ കൊണ്ട്
തുടച്ച് കളയട്ടെ?
കറുപ്പും വെളുപ്പും നിറഞ്ഞ
നിന്‍റെ ഇന്നുകളിലേക്ക് ഞാന്‍
നിറങ്ങള്‍ പകര്‍ന്ന് തരട്ടെ?
ജീവിതത്തിന്‍റെ ക്യാന്‍വാസില്‍
നമുക്ക് ഒരുമിച്ച്
ചിത്രങ്ങള്‍ വരച്ച് കൂടെ?

kavithakalkku jeevante thudippukal uyaraatte..........
ReplyDelete