Saturday, June 2, 2012

പാതി മയക്കത്തില്‍ ..

ഉണരുമ്പോള്‍ ഇരുട്ട് വെളിച്ചത്തിന്
വഴി മാറി തുടങ്ങുന്നതേയുള്ളൂ..

പുറത്ത്‌ വേനല്‍ മഴ
വെള്ളത്തുള്ളികള്‍ ഇറ്റ് വീഴുന്ന ശബ്ദം കേട്ട്
അങ്ങനെ കിടന്നു മയങ്ങാന്‍ തോന്നി..

ചെറിയ കാറ്റ്
ജനലിലെ തിരശ്ശീലകള്‍ ഇളകുന്നത് പോലെ...
മുകളില്‍ ഫാന്‍ നിശ്ചലമാണ്..
ഏകാന്തതയാണ് ചുറ്റിനും.

അവളെ കാണണമെന്ന് തോന്നി..ഉടനെ..
മയക്കത്തിന്‍റെ ആലസ്യത്തില്‍ ..
പുസ്തകത്താളുകള്‍ക്കിടയിലെ അവളുടെ ചിത്രങ്ങള്‍
മറിച്ചു നോക്കി..
മനസ്സില്‍ ആ മുഖം വേര്‍തിരിക്കാനേ കഴിയുന്നില്ല..
ഉള്ളില്‍ അലിഞ്ഞു ചേര്‍ന്നത്‌ പോലെ.

എന്നിട്ടും എവിടെയോ ഒരു വേദന
അവളെ നേരിട്ട് കാണാന്‍ ..
വെറുതെ.. സംസാരിക്കാന്‍ ..
ആ മിഴികളില്‍ കണ്ണും നട്ടിരിക്കാന്‍ ..
ആ വിങ്ങുന്ന മുഖഭാവം കാണാന്‍ ..

വീണ്ടും മയക്കത്തിലേക്ക്‌
അവളുടെ ഓര്‍മ്മകളെ കൂട്ട് പിടിച്ച്..

No comments:

Post a Comment