എന്റെ മനസ്സ് വിചിത്രമാണ്
എനിക്ക് തന്നെ മനസ്സിലാക്കാന്‍ കഴിയാതെ.
മണ്‍സൂണ്‍ കാലത്തെ ആകാശം പോലെ
ഇരുളാന്‍ , തെളിയാന്‍ , നിമിഷങ്ങളുടെ വ്യത്യാസം മാത്രം
രാത്രി ഏറെ വൈകിയിരിക്കുന്നു.
ദൂരെ, ഇരുണ്ട ജലപ്പരപ്പില്‍
നഗരവീഥിയിലെ വഴിവിളക്കുകള്‍ തിരയിളക്കുന്നു..
ലാപ്ടോപ്പില്‍ നിന്നും ഊര്‍ന്നു വീഴുന്ന സംഗീതം
മനസ്സിലേക്ക് ഒരു തണുപ്പ് പടര്‍ത്തുന്നു.
എങ്കിലും, എന്താണെന്നു അറിയാത്ത ഒരു വേദന
ഇരുളിന്റെ മറ പറ്റി,
മനസ്സില്‍ ഇടയ്ക്കിടെ വന്നു പോകുന്നു.
ഗിറ്റാറിന്റെ കമ്പികളില്‍ ചില സമയത്ത്
അപശ്രുതികള്‍ വീഴുന്നത് പോലെ
കാത്തുവെച്ച സ്ഫടിക സമ്മാനം
നിലത്ത് വീണുടഞ്ഞത് പോലെ..
ഒരു നഷ്ടബോധം..
അറിയില്ല, എന്താ ഇങ്ങിനെ എന്ന്...

ella asthamayangalum ,ella mazhaneerkkanavukalilum oru nastta bhodham mayangi kidkkunnu. athinu prathyekichu oru kaaranam illa ,
ReplyDeletechila raathrikalil veruthe kanneer vaarkkumbol , chila neram chila paattin vari orkkumbol ellam oru nastta bhodham .......... ennum athangine thanne
veruthe kanneer aarum vaarkkilla. kannukal nirayunnundenkil, athinu oru kaaranam kaanum. eppozhum.
Delete