തണലുണ്ടായിരുന്നു
വാക്കുകള്‍ക്ക് സ്നേഹത്തിന്‍റെ സൗമ്യതയും
മിഴികളില്‍ ആദ്യ പ്രണയത്തിന്‍റെ തിളക്കവും
തിരകള്‍ ഒതുങ്ങിയിരുന്നു
കൂടാതെ മനസ്സും
ഇറ്റിറങ്ങുന്ന മഞ്ഞിന്‍ കണങ്ങള്‍
അവക്ക് അടുപ്പത്തിന്റെ നനവാര്‍ന്ന തണുപ്പ്
പകല്‍
തുലാമഴയുടെ തുടക്കം
ലോകം ചുരുങ്ങിയിരുന്നു
ഞങ്ങളിലേക്ക്..
മുറിയുന്ന വാക്കുകള്‍ക്കിടയില്‍
അന്യോന്യം തിരിച്ചറിയുകയായിരുന്നു
അകലങ്ങള്‍ ശൂന്യതയില്‍ അലിയുകയാണ്
സമയ മാപിനിക്ക് മാത്രം ചലനം.
എല്ലാം നിശ്ചലം ആയിരുന്നെങ്കില്‍
എന്ന് ആഗ്രഹിച്ച് പോവുകയായിരുന്നു.
No comments:
Post a Comment