താളുകള്‍ക്കിടയില്‍ ഈ ദളങ്ങള്‍
അവയുടെ തണുപ്പ് മനസ്സിനെ നോവിക്കയാണ്.
നിശ്ശബ്ദമായ ഈ രാത്രിയുടെ യാമങ്ങളില്‍
മനസ്സ് എന്തിനോ പരതുകയാണ്..
ഓര്‍മ്മകളില്‍
നീണ്ട പാതകള്‍
അഗാധങ്ങളിലെ കാഴ്ചകള്‍
ജലപ്പരപ്പ്
ഓളങ്ങളിലൂടെ അരിച്ചു കയറുന്ന തണുപ്പ്
മഞ്ഞിന്‍റെ തിരശ്ശീലകള്‍
ഇരുട്ടിലെ ദീപക്കാഴ്ചകള്‍
എല്ലാറ്റിനുമുപരി നീ....
പാറക്കെട്ടുകള്‍ക്കുള്ളിലെ
വിങ്ങുന്ന മൌനത്തിലും
എന്‍റെ കാലടികള്‍ക്ക് പുറകില്‍
നിന്‍റെ സാമീപ്യം
ഒരു മൃദുസ്പന്ദനമായി അറിഞ്ഞിരുന്നു..
ജീവിതം രസകരമാണെന്ന തിരിച്ചറിവിന്‍റെ
നിമിഷങ്ങളില്‍ എപ്പോഴോ
നീ യാത്ര ചൊല്ലി..
ആ തണുത്ത പകലില്‍
ഉള്ളിലെ നെരിപ്പോടില്‍
പുതിയ കനലുകള്‍
പകര്‍ന്നിട്ടു കൊണ്ട്..
ഇപ്പോള്‍ ഏകനാണ്
കൂട്ടിനു നിന്‍റെ മിഴിയിലെ തിരകള്‍ മാത്രം
അവയെണ്ണി ഇരിക്കവെ
ഉള്ളു പിടയുകയാണ്..
ഇനി എന്ന് കാണുമെന്നോര്‍ത്ത്..
അവയുടെ തണുപ്പ് മനസ്സിനെ നോവിക്കയാണ്.
നിശ്ശബ്ദമായ ഈ രാത്രിയുടെ യാമങ്ങളില്‍
മനസ്സ് എന്തിനോ പരതുകയാണ്..
ഓര്‍മ്മകളില്‍
നീണ്ട പാതകള്‍
അഗാധങ്ങളിലെ കാഴ്ചകള്‍
ജലപ്പരപ്പ്
ഓളങ്ങളിലൂടെ അരിച്ചു കയറുന്ന തണുപ്പ്
മഞ്ഞിന്‍റെ തിരശ്ശീലകള്‍
ഇരുട്ടിലെ ദീപക്കാഴ്ചകള്‍
എല്ലാറ്റിനുമുപരി നീ....
പാറക്കെട്ടുകള്‍ക്കുള്ളിലെ
വിങ്ങുന്ന മൌനത്തിലും
എന്‍റെ കാലടികള്‍ക്ക് പുറകില്‍
നിന്‍റെ സാമീപ്യം
ഒരു മൃദുസ്പന്ദനമായി അറിഞ്ഞിരുന്നു..
ജീവിതം രസകരമാണെന്ന തിരിച്ചറിവിന്‍റെ
നിമിഷങ്ങളില്‍ എപ്പോഴോ
നീ യാത്ര ചൊല്ലി..
ആ തണുത്ത പകലില്‍
ഉള്ളിലെ നെരിപ്പോടില്‍
പുതിയ കനലുകള്‍
പകര്‍ന്നിട്ടു കൊണ്ട്..
ഇപ്പോള്‍ ഏകനാണ്
കൂട്ടിനു നിന്‍റെ മിഴിയിലെ തിരകള്‍ മാത്രം
അവയെണ്ണി ഇരിക്കവെ
ഉള്ളു പിടയുകയാണ്..
ഇനി എന്ന് കാണുമെന്നോര്‍ത്ത്..
No comments:
Post a Comment