Tuesday, July 3, 2012

യാത്രാമൊഴി...


നനഞ്ഞ ഇന്നുകള്‍ക്കപ്പുറം 
ജന്മമുണ്ടെന്നു പറഞ്ഞത്‌ 
നീയായിരുന്നു...
ഇന്നലെകള്‍ അഗ്നി നാളങ്ങളെന്നും 
ഓര്‍മ്മകളില്‍ 
കനലുകള്‍ എരിയട്ടെയെന്നും 
പിന്നെ സ്വപ്നങ്ങള്‍ക്ക് 
ചിറകുകള്‍ മുളക്കുമെന്നും
നീ പറഞ്ഞതോര്‍ക്കുന്നു...
(നീ ഒരിക്കലും വാക്കുകള്‍ 
തേടി അലഞ്ഞിട്ടില്ലല്ലോ ...)

നിന്‍റെ വാക്കുകള്‍ക്കപ്പുറം ജീവിതമുണ്ടെന്ന്‍ 
ഞാന്‍ മറന്നു പോയിരുന്നു..

മഞ്ഞിന്‍ കണങ്ങളും 
മഞ്ചാടി മണികളും 
മയില്‍പ്പീലിത്തുണ്ടുകളും 
കൂട്ടി വെച്ചിരിക്കുമ്പോള്‍ 
സ്വപ്നങ്ങളായിരുന്നു ഉള്ളില്‍ ..

എന്നിട്ട്, ഇപ്പോള്‍ നീ വിട പറയുകയാണ് 
ഉള്ളില്‍ , ചേക്കേറിയ കിളികള്‍ 
പറന്നകലുകയാണ് ...
നൊമ്പരപ്പാടുകള്‍ ബാക്കി വെച്ച് കൊണ്ട്
അകലെ, ചക്രവാളം മയങ്ങിക്കഴിഞ്ഞു..

വഴിക്കിപ്പുറം,
ഞാന്‍ നോക്കി നില്‍ക്കുകയായിരുന്നു...
ഇനി ഏകനായി 
ഞാനും മടങ്ങുന്നു..
എന്‍റെ ലോകത്തിലേക്ക് 
എന്‍റെ  മാത്രം
ഏകാന്ത വഴികളിലേക്ക്....

(യാത്ര പറച്ചിലുകള്‍ എന്നും, എപ്പോഴും ഇങ്ങിനെ തന്നെയാണ് ...)

2 comments:

  1. manjin kanangalum ,mangadi manikalum,mayilpeeli thundukalum ennum kavithakku jeevanekunnu,oppam grahathurathvam. erunda edanaazhikakalil kazhinju poya dinamgalile nastta swapnagalum vithumbi maranga saayanthanagalum...............

    ReplyDelete
    Replies
    1. യാത്ര പറച്ചിലുകള്‍ എന്നും, എപ്പോഴും ഇങ്ങിനെ തന്നെയാണ് ..

      Delete