Wednesday, May 23, 2012

സംശയങ്ങള്‍


നിന്‍റെ അക്ഷരങ്ങള്‍ക്കിടയില്‍
നൊമ്പരം കുരുങ്ങിക്കിടന്നിരുന്നോ?

റാന്തലിന്‍റെ അരണ്ട വെളിച്ചത്തില്‍
ഞാന്‍ വായിക്കുകയാണ് ,
അന്ന് നീ കുറിച്ചിട്ട വരികള്‍ ..

ഞാന്‍ ഓര്‍മ്മിക്കുകയാണ്
ലാബിന്‍റെ ഗന്ധം പടര്‍ന്ന
ഇടനാഴികകളില്‍ ,
സൂത്രവാക്യങ്ങളില്‍ നിന്നും മോചനം
തേടി അലഞ്ഞു തിരിഞ്ഞ
ആ ദിനങ്ങള്‍ ..

വാടിയ വാകപ്പൂക്കള്‍ക്കിടയില്‍
പൊട്ടിവീണ മുത്തുകള്‍ ..
അവ തിരയുമ്പോളായിരുന്നോ
നാം ആദ്യം കണ്ടത്...??

No comments:

Post a Comment