ഞാന്‍ കണ്ട കിനാവുകളിലെ ഒരു മുഖം
മഞ്ഞക്കിളികള്‍ കൊണ്ടുപോയ
ജീവിതം തിരിച്ചു തരാന്‍
മാലാഖമാര്‍ അയച്ചതാണോ എന്തോ..
പുറത്ത് മഴയാണ് ..
തിരശ്ശീലയെ മാറ്റിക്കൊണ്ട്
അകത്തേക്ക് തണുപ്പ് അരിച്ചിറങ്ങുന്നു..
തൂക്കിയിട്ട മേശവിളക്കിന്‍റെ
പ്രകാശത്തിന് വര്‍ണ്ണ ഭേദങ്ങള്‍
ചുവപ്പ്, മഞ്ഞ, പച്ച ..
ജീവിതം പോലെ..
അരികില്‍ ആ മുഖം..
കിനാവുകള്‍ തീര്‍ന്നിരുന്നു
പൊള്ളുന്ന പകലുകള്‍ തീര്‍ന്നതും
മഴ പെയ്തതും
അതോട് കൂടിയായിരുന്നു..
യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മുന്‍പില്‍
പകച്ചു നിന്ന ഇന്നലെകളെ
ഞാന്‍ മറക്കുകയാണ്..
പാതിവഴിയില്‍ കൂട്ട് പോന്ന
പേമാരിയുടെ താളം കേട്ട് കിടക്കുമ്പോള്‍
ഒരു സ്പന്ദനം കൂടി ചാരത്ത്..
മഞ്ഞക്കിളികള്‍ കൊണ്ടുപോയ
ജീവിതം തിരിച്ചു തരാന്‍
മാലാഖമാര്‍ അയച്ചതാണോ എന്തോ..
പുറത്ത് മഴയാണ് ..
തിരശ്ശീലയെ മാറ്റിക്കൊണ്ട്
അകത്തേക്ക് തണുപ്പ് അരിച്ചിറങ്ങുന്നു..
തൂക്കിയിട്ട മേശവിളക്കിന്‍റെ
പ്രകാശത്തിന് വര്‍ണ്ണ ഭേദങ്ങള്‍
ചുവപ്പ്, മഞ്ഞ, പച്ച ..
ജീവിതം പോലെ..
അരികില്‍ ആ മുഖം..
കിനാവുകള്‍ തീര്‍ന്നിരുന്നു
പൊള്ളുന്ന പകലുകള്‍ തീര്‍ന്നതും
മഴ പെയ്തതും
അതോട് കൂടിയായിരുന്നു..
യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മുന്‍പില്‍
പകച്ചു നിന്ന ഇന്നലെകളെ
ഞാന്‍ മറക്കുകയാണ്..
പാതിവഴിയില്‍ കൂട്ട് പോന്ന
പേമാരിയുടെ താളം കേട്ട് കിടക്കുമ്പോള്‍
ഒരു സ്പന്ദനം കൂടി ചാരത്ത്..
No comments:
Post a Comment